തായ്‌ലൻഡിൽ കടലിൽ ശക്തമായ തിരമാലകളിൽ പെട്ട് ബഹ്റൈനി യുവാവ് മുങ്ങിമരിച്ചു

പ്രദീപ് പുറവങ്കര
മനാമ l തായ്‌ലൻഡിൽ കടലിൽ ശക്തമായ തിരമാലകളിൽ പെട്ട് ബഹ്റൈനി യുവാവ് മുങ്ങിമരിച്ചു. ബിലാദ് അൽ ഖദീം സ്വദേശിയായ ജാസിം അബ്‌ദലി ഹയാത്താണ് മരിച്ചത്.
അവധിക്കാലം ആഘോഷിക്കാനാണ് യുവാവും രണ്ടു ബന്ധുക്കളും തായ്‌ലൻഡിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച ജാസിമും ബന്ധുക്കളും ഫുക്കറ്റിൽ ബോട്ട് യാത്ര നടത്തുന്നതിനിടയിലാണ് തിരമാലകളിൽ പെട്ടത്.
ബന്ധുക്കളെ കണ്ടെത്താനായെങ്കിലും ജാസിമിനെ കാണാതായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് ജാസിമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ാേിേി