കൊൽക്കത്ത നഗരം വെള്ളത്തിനടിയിൽ; 7 മരണം

ഷീബ വിജയൻ
കൊൽക്കത്ത I കൊൽക്കത്ത നഗരം വെള്ളത്തിനടിയിൽ. വൈദ്യുതാഘാതമടക്കമുള്ള അപകടങ്ങളിൽ ഏഴു പേർ മരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ബെനിയാപുകൂർ, ബെഹാല, ഹരിദേവ്പൂർ, ബാലിഗഞ്ച്, മോമിൻപൂർ, നേതാജിനഗർ, ഗാർഫ എന്നിവിടങ്ങളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുർഗാ പൂജ ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഗുരുതരമായ ആഘാതങ്ങൾ. പ്രധാന റോഡുകൾ നദികളായി മാറിയതായും വീടുകളിലേക്കും പാർപ്പിട സമുച്ചയങ്ങളിലേക്കും വെള്ളം കയറിയതായും ദൃശ്യങ്ങൾ കാണിക്കുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. മഹാനായക് ഉത്തം കുമാറിനും രബീന്ദ്ര സരോബർ സ്റ്റേഷനുകൾക്കും ഇടയിലുള്ള ബ്ലൂ ലൈനിൽ വെള്ളം കയറിയത് മെട്രോ റെയിൽ സർവിസുകളെ സാരമായി ബാധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില സ്റ്റേഷനുകൾക്കിടയിൽ സർവിസുകൾ നിർത്തിവെച്ചു. ദക്ഷിണേശ്വർ, മൈദാൻ സ്റ്റേഷനുകൾക്കിടയിൽ വെട്ടിക്കുറച്ച സർവിസുകൾ നടത്തുന്നുണ്ടെന്ന് കൊൽക്കത്ത മെട്രോ റെയിൽവേ വക്താവ് പറഞ്ഞു.
azzz