ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് - ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി കൺവൻഷൻ നടത്തി

മനാമ: മൂന്നു ഘട്ടമായി കേരളത്തിൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി. കൊറോണക്കാലത്തു പ്രവാസികളെ ഏറ്റവും കൂടുതൽ പ്രവാസികളെ ബുദ്ധിമുട്ടിച്ച കേന്ദ്ര, കേരള സർക്കാരുകൾക്ക് എതിരെ പ്രവാസി കുടുംബങ്ങൾ വിധി എഴുതുമെന്നും സർക്കാർ സംവിധാനങ്ങൾ അലംഭാവം കാട്ടിയത് കൊണ്ടാണ് ആന്തൂരിലും, കുളത്തൂപ്പുഴയിലും അടക്കമുള്ള സ്ഥലങ്ങളിൽ പ്രവാസികളായ ബിസിനസ് സംരംഭകർക്ക് ആത്മഹത്യ ചെയ്യെണ്ട സാഹചര്യം ഉണ്ടായതെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി, ജില്ലാ നേതാക്കളായ അലക്സാണ്ടർ. സി കോശി, വി. വിഷ്‌ണു, ഷാനവാസ് പന്തളം എന്നിവർ പ്രസംഗിച്ചു.