നടി കൃതി സനോനിന് കോവിഡ്

ന്യൂഡൽഹി: വരുണ്‍ ധവാനും നീതു കപൂറിനും പിന്നാലെ ബോളിവുഡ് നടി കൃതി സനോനിനും കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പൊസിറ്റീവായ വിവരം കൃതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി.
ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു എന്ന് കൃതി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഉടന്‍ തന്നെ രോഗത്തെ അതിജീവിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കും. എല്ലാവരും സുരക്ഷിതരായി തുടരുക മഹാമരി ഇപ്പോഴും നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല എന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.