ബഹ്റൈൻ സംഘം ഇസ്രയേലിൽ
മനാമ:
ബഹ്റൈനും ഇസ്രയേലും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിക്ക് ബഹ്റൈനിൽ നിന്ന് മന്ത്രി തല സംഘം ജറുസലേമിലേയ്ക്ക് പോയി. വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സഈദ് ബിൻ റാഷിദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് സന്ദർശനം നടക്കുന്നത്. ബഹ്റൈൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിന് ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക സന്ദർശനം കൂടിയാണിത്.
വാണിജ്യം, വ്യവസായം, ടൂറിസം എന്ന മേഖലകളിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാനും, പുതിയ കരാറുകളിൽ ഏർപ്പെടാനും ഈ യാത്ര ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജറുസേലേമിലും, ടെലി അവീവിലുമാണ് സംഘം സന്ദർശനം നടത്തുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖരുമായി ഇവർ കൂടികാഴ്ച്ച നടത്തും.
ബഹ്റൈൻ മാധ്യമങ്ങളെ പ്രതിധീകരിച്ച് ഡെയ്ലി ട്രിബ്യൂൺ, ഫോർ പി എം ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ പി ഉണ്ണികൃ-ഷ്ണനും മന്ത്രിതല സംഘത്തിന്റെ ഭാഗമായി ഇസ്രയേലിലേയ്ക്ക് പോയിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകീട്ടാണ് സംഘം തിരിച്ചെത്തുക.

