മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ:

ഏറെ കാലം ബഹ്റൈൻ പ്രവാസിയായിരുന്ന പി ഹുസെൻ കോയ നാട്ടിൽ നിര്യാതനായി. കോഴിക്കോട് ജില്ലയിൽ വടകര പുതുപ്പണം സ്വദേശിയായ പരേതൻ ബഹ്റൈൻ കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. ് പുതുപ്പണം ശാഖ മുസ്ലിംലീഗ് സെക്രട്ടറി, വടകര ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് , മുരാട് മഹല്ല് കമ്മറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്ന പി ഹുസൈൻ കോയ വെളുത്ത മാല മുസ്ലിം ജമാഅത്തിന്റെ വൈസ് ചെയർമാനും,  മൂരാട് പള്ളി മഹല്ലിന്റെ ബഹ്റൈൻ കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു.

ബഹ്റൈനിലെ ദാറുൽ കുലൈബിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അസുഖബാധിതനായി ബിഡിഎഫ് ആശുപത്രിയിലെ  ചികിത്സക്കു ശേഷം കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് പോയിരുന്നത്. നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed