ഐ എ എസിലേക്കുള്ള വഴികൾ വെബിനാർ സംഘടിപ്പിച്ച് സിജി ബഹ്റൈൻ
മനാമ:
അഭിരുചിയുള്ള കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ തന്നെ ഐ എ എസ് പരിശീലനം നൽകുന്നത് രാഷ്ട്ര ഭാവി മാറ്റുന്ന മികച്ച ഉദ്യോഗാർത്ഥികളെ സൃഷ്ഠിക്കാൻ വഴി ഒരുക്കുമെന്ന് ജാർഖണ്ഡ് സർക്കാർ മൃഗ-കൃഷി പരിപാലന സെക്രട്ടറി ആയ ഡോ:അബൂബക്കർ സിദ്ധീഖ് ഐ എ എസ് പ്രസ്താവിച്ചു. ബഹ്റൈനിലെ കരിയർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ആൻഡ് ലേർണിംഗ് വിഭാഗത്തിന്റെ പ്രഥമ വെബ്ബിനാറിൽ ഐ എ എസിലേക്കുള്ള വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി എടുത്ത ക്ലാസിലാണ് അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
പരന്ന വായനയും ആനുകാലിക വാർത്തകളെ സൂക്ഷമായി വിലയിരുത്തുന്നതും ആയിരിക്കും ഐ എ എസ് പരിശീലനത്തിന്റെ ഏറ്റവും മുഖ്യ തയ്യാറെടുപ്പെന്നും, വിദ്യാത്ഥികൾ അവർക്കു ഇഷ്ടം തോന്നുന്ന വിഷയങ്ങൾ മാത്രമേ ഭാവിയിൽ ഐച്ഛിക വിഷയമായി ഐ എ എസ്സിന് തിരഞ്ഞെടുക്കാവൂ എന്ന് ഡോ:അബൂബക്കർ സിദ്ധീഖ് ഓർമ്മിപ്പിച്ചു. സാമൂഹ്യ പ്രവർത്തക ഷെമിലി പി ജോൺ ഉൽഘടനം ചെയ്ത വെബിനാറിൽ യൂനുസ് രാജ് മോഡറേറ്ററും ഷിബു പത്തനംതിട്ട അധ്യക്ഷനുമായിരുന്നു. സിജി ബഹ്‌റൈൻ ചീഫ് കോ-ഓർഡിനേറ്റർ മൻസൂർ പി,വി സ്വാഗതവും കരിയർ ആൻഡ് ലേർണിംഗ് വിഭാഗം കോഓർഡിനേറ്റർ നിസാർ കൊല്ലം നന്ദിയും പറഞ്ഞു.ഷാനവാസ് സൂപ്പി,യൂസഫ് അലി,ധൻജീബ് അബ്ദുൽ സലാം നേതൃത്വം നൽകി.

