പുനർജനി റിലീസ് ചെയ്തു
മനാമ:
ബഹ്റൈനിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയിൽ പിറവിയെടുത്ത പുനർജനി എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. സിനിലവേർസ് എന്ന ബാനറിൽ അമൃത രവി, ചിഞ്ചു ഷൈജു മാത്യു എന്നിവർ നിർമ്മിച്ച് ടി എം രവി തിരകഥയും സംവിധാനവും നിർവഹിച്ച ചിത്രം പ്രശസ്ത സിനിമ സംവിധായകൻ സലീം അഹമദ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
അഖിൽ രവിയുടേതാണ് കഥ. ആദ് സഹസംവിധാനം നിർവഹിച്ച ചിത്രത്തിന് വേണ്ടി ഛായഗ്രഹണം നിർവഹിച്ചത് മുഹമ്മദ് മാട്ടൂലും, എഡിറ്റിങ്ങ് ചെയ്തത് ഡിയോൺ ജോസഫുമാണ്. രാജീവ് വെള്ളിക്കോത്ത്, ബിജോൺ കലാഭവൻ എന്നിവർ സംഗീതം നിർവഹിച്ച ചിത്രത്തിന്റെ സൗണ്ട് മിക്സിങ്ങ് നിഖിൽ വടകരയും കലാസംവിധാനം ഹീരാ ജോസഫുമാണ് നിർവഹിച്ചത്. ഷെജു മാത്യു, ശ്രുതി ബിനോജ്, മാസ്റ്റർ അർജുൻ, മാസ്റ്റർ ഡറിൽ ഷൈജു എന്നിവരാണ് അഭിനേതാക്കൾ.

