ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക : ബഹ്‌റൈൻ പ്രതിഭ


മനാമ:

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതിനും കേരളത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത്  ആവശ്യമാണെന്ന് ബഹ്‌റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു. 

സമാനതകളില്ലാത്ത ഭരണനേട്ടങ്ങളാണ് ഇടത് സർക്കാർ നേടിയതെന്നും, കഴിഞ്ഞ നാലരവർഷം കൊണ്ട് പ്രകടന പത്രികയിലെ 600ൽ 580വാഗ്ദാനങ്ങളും പൂർത്തീകരിച്ചു പ്രോഗ്രസ്സ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വച്ചാണ് ഇത്തവണ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, സ്ത്രീകൾക്കും, യുവാക്കൾക്കും വലിയ പ്രാതിനിധ്യം നൽകുന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥി പട്ടിക എന്നത് അഭിമാനാർഹവും , അഭിനന്ദനാർഹവുമാണെന്നും നിരവധി ബഹ്‌റൈൻ പ്രതിഭ കുടുംബാംഗങ്ങൾ ഇക്കുറി മത്സര രംഗത്തുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

ഭരണ നിർവഹണത്തിലും , സാമൂഹികമായ മുന്നേറ്റത്തിലും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാന ഭരണം തുടരാൻ മുഴുവൻ ഇടതുപക്ഷ സ്‌ഥാനാർത്ഥികളെയും വന്പിച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ  മുഴുവൻ വോട്ടർമാരും മുന്നോട്ടുവരണമെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ പ്രസിഡണ്ട്‌ കെ.എം. സതീഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

You might also like

  • Lulu Exchange
  • Straight Forward

Most Viewed