ഇന്ത്യൻ സ്കൂൾ സംസ്കൃത ദിനം ആഘോഷിച്ചു


 


മനാമ: ഇന്ത്യൻ സ്‌കൂൾ ഈ വർ‍ഷത്തെ സംസ്കൃത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ക്ലാസിക്‌ ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ സംസാരിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ മിഡിൽ സെക്ഷനിലെയും സീനിയർ സെക്ഷനിലെയും വിദ്യാർത്ഥികൾ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ അവർ പാരായണം ചെയ്തു. സംസ്കൃത ഗാനങ്ങൾ, കഥകൾ, പോസ്റ്ററുകൾ എന്നിവ വിദ്യാർത്ഥികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നു. സംഘ ഗാനവും നടന്നു. മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസൻ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയുടെ ഏകോപനം സംസ്കൃത അധ്യാപിക മമത മോഹനൻ നിർവ്വഹിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed