യാത്രാ പ്രതിസന്ധി: ഒഐസിസി നിവേദനം സമർപ്പിച്ചു
മനാമ: കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി ബഹ്റൈൻ പാർലിമെന്റ് എം.പിയായ സൈനബ് അബ്ദുൽ അമീറിന് നിവേദനം സമർപ്പിച്ചു. മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്, ഐടി സെക്രട്ടറി നിജിൽ എന്നിവർ എം.പിയുടെ ശ്രദ്ധയിൽ പെടുത്തി. ഈ വിഷയത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമെന്ന് എം.പി ഉറപ്പു നൽകിയതായി രാജു കല്ലുംപുറം പറഞ്ഞു.

