ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി


 


മനാമ: കരളിനും ഹൃദയത്തിനും സാരമായ അസുഖം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ലക്‌നൗ സ്വദേശി സന്ദീപ് കുമാറിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സ സഹായവും, ഗൾഫ് കിറ്റും നൽകി. പതിനാല് വർഷം മുന്പ് ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം കമ്മീഷൻ വ്യവസ്ഥയിൽ ലോൺഡ്രി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് കാലത്ത് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് രോഗബാധിതനുമായത്. ഹോപ്പ് ബഹ്‌റൈൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച 53,775 രൂപയും, കുട്ടികൾക്ക് സമ്മാനങ്ങളടങ്ങിയ പ്രതീക്ഷയുടെ ഗൾഫ് കിറ്റും നൽകിയാണ് ഇദ്ദേഹത്തെ യാത്രയാക്കിയതെന്നും ഇതുമായി സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed