മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. രഹ്ന, മക്കളായ ആദിത്യൻ (12 ) അർജുൻ (10) ഏഴു വയസകാരനായ മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.

