പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു


മനാമ:

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ പ്രവർത്തന  ഉദ്ഘാടനം  സൽമാനിയ സെഗയ ഹാളിൽ വെച്ചു  ബഹ്റിനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനംതിട്ട കുന്പനാട് സ്വദേശിയും,  വേൾഡ് മലയാളി കൗൺസിൽ ട്രഷററുമായ മോനി ഒടികണ്ടത്തിൽ നിർവഹിച്ചു.  

അസോസിയേഷൻ കൺവീനർ  വിഷ്ണു വി അധ്യക്ഷത വഹിച്ച യോഗത്തിൽ രാജു കല്ലുംപുറം, സുബൈർ കണ്ണൂർ,  പ്രവീൺ നായർ, വർഗീസ്  മൂഡിയിൽ  എന്നിവർ ആശംസകൾ  അറിയിച്ചു സംസാരിച്ചു. സിജി തോമസ്,  ജോബിൻ രാജു, എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. എബിൻ ജോൺ തെക്കെമല നന്ദി രേഖപ്പെടുത്തി. ഓണഘോഷങ്ങളുടെ ഭാഗമായി നടന്ന ഓൺലൈൻ ഫാമിലി പിക്ചർ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകിയ ചടങ്ങിൽ  കലാ പരിപാടികളും ഉണ്ടായിരുന്നു.

പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ  അംഗങ്ങൾ ആകാൻ 3925 1019  എന്ന നന്പറിൽ ബന്ധപ്പെടുക.

You might also like

  • NEC

Most Viewed