ബഹ്‌റൈൻ കെ.എം.സി.സി പ്രവർത്തകൻ നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈൻ കെ.എം.സി.സി പ്രവർത്തകനും അൽ അമാന സുരക്ഷാ സ്കീം അംഗവുമായ വയനാട് സ്വദേശി കിളിയൻപറന്പിൽ അബൂബക്കർ (41) നാട്ടിൽ നിര്യാതനായി. 18 വർഷത്തോളം ബഹ്‌റൈനിൽ പ്ലംബിങ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഒരുമാസം മുൻപാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഭാര്യ: സീനത്ത്. 11 ഉം രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. കെ.എം.സി.സി ബുദയ്യ ഏരിയ മുൻ പ്രസിഡന്റ് കെ.പി മുഹമ്മദിന്റെ സഹോദരനാണ്. കെ.എം.സി.സി ബഹ്‌റൈനിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അബൂബക്കറിന്റെ ആകസ്മിക വിയോഗത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകളും മയ്യിത്ത് നിസ്കാരവും നിർവഹിക്കണമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി, ബുദയ്യ ഏരിയ കമ്മിറ്റി എന്നിവയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
