മൈത്രി സോഷ്യൽ അസോസിയേഷൻ രക്തദാന ക്യാന്പ് നടത്തി
മനാമ: നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാന്പ് നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ പരിപാടി പ്രവാസി അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്, ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.
