അനധികൃത മരുന്നുവിൽപ്പന; ബഹ്റൈനിലെ പ്രമുഖ ഡോക്ടർക്ക് ഏഴ് വർഷം തടവ്

മനാമ: വേദനസംഹാരിയായ ഗുളികൾ അമിതമായി നൽകിയ കേസിൽ രാജ്യത്തെ പ്രമുഖ ന്യൂറോളജസിറ്റായ സ്വദേശി ഡോക്ടർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതിനായി ഇയാളെ സഹായിച്ച ആറ് പേർക്ക് വ്യത്യസ്തമായ ശിക്ഷകളും കോടതി വിധിച്ചു. രണ്ട് പേർക്ക് ആറ് വർഷത്തെ തടവും, രണ്ടായിരം ദിനാർ പിഴയും ശിക്ഷയായി ലഭിച്ചപ്പോൾ വിദേശിയായ ഒരാൾക്ക് മൂന്ന് വർഷത്തെ തടവും അതിന് ശേഷം നാടുകടത്തലും ശിക്ഷയയായി ലഭിച്ചു. അഞ്ചാം പ്രതിക്ക് രണ്ട് വർഷത്തെ തടവും, ആയിരം ദിനാർ പിഴയുമാണ് വിധിച്ചത്. ആറാമത്തെ പ്രതിക്ക് ഒരു വർഷമാണ് തടവ് ശിക്ഷ. വേദന സംഹാരിയായി നൽകുന്ന ലിറിക്കാ എന്ന ഗുളികയാണ് അമിതമായി ഡോക്ടറുടെ നേതൃത്വത്തിൽ നാലിരിട്ടി തുകയ്ക്ക് പുറത്ത് വിറ്റിരുന്നത്. ഡോക്ടറുടെ തന്നെ ഫാർമസികളിലൂടെയും, ഡോക്ടർ ജോലി ചെയ്ത ചില മെഡിക്കൽ ക്ലിനിക്കുകളിലൂടെയും അനധികൃതമായി ഈ മരുന്ന് വിറ്റിരുന്നു. ഇതിനായി വ്യാജപേരുകളിൽ ആയിരുന്നു ഇദ്ദേഹം പ്രിസ്ക്രിപ്ഷൻ നൽകിയിരുന്നത്.