കെ.പി.എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓൺലൈനിലൂടെ നടത്തിയ കെപിഎ പൊന്നോണം 2020നോട് അനൂബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓണപ്പുടവ മത്സരത്തിൽ ഫാമിലി കാറ്റഗറിയിൽ അനൂബ് ആന്റ് ഫാമിലി ഒന്നാം സമ്മാനവും, ഷൈൻദേവ് ആന്റ് ഫാമിലി രണ്ടാം സമ്മാനവും, സന്തോഷ് ആന്റ് ഫാമിലി മൂന്നാം സമ്മാനവും കരസ്ഥമാക്കി.
വനിത വിഭാഗത്തിൽ യഥാക്രമം അലീന മറിയം വർഗീസ, ജിബി ജോൺ വർഗീസ്, സ്മിത സന്തോഷ് എന്നിവരും, പുരുഷവിഭാഗത്തിൽ യഥാക്രമം സജീവ് ആയൂർ, അനൂബ് തങ്കച്ചൻ, നൗഷാദ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം അയാൻഷ് ശ്രീചന്ദ്, രണ്ടാം സ്ഥാനം ഇഹ രതിൻ, മൂന്നാം സ്ഥാനം ദേവലക്ഷ്മി എന്നിവർ നേടി. ഓണപ്പാട്ട് മത്സരത്തിൽ ആദ്യ ഷീജു അഞ്ജന ദിലീപ്, ആരാധ്യ മനീഷ് എന്നിവർഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി. വിജയികൾക്കുള്ള ട്രോഫിയും, സർട്ടിഫിക്കറ്റുകളും കേരളപ്പിറവിദിനത്തോട് അനുബന്ധിച്ചു നൽകുമെന്ന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.