ഓൺലൈൻ നവരാത്രി മഹോത്സവവുമായി സംസ്കൃതി ബഹ്റൈൻ

മനാമ: സംസ്കൃതി ബഹ്‌റൈൻന്റെ ആഭിമുഖ്യത്തിൽ ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ നവരാത്രി മഹോത്സവം ആരംഭിച്ചു. കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സംസ്കൃതി പ്രസിഡന്റ് പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു.
സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജു കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശബരീശ്വരം ഭാഗ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അനിൽ പിള്ള, ജോയിന്റ് കൺവീനർ ഹരി പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംസ്കൃതി ബഹ്റിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പരിപാടികൾ പ്രക്ഷേപണം ചെയ്യുക.