പ്രവാസി യാത്രാ പ്രശ്നം ബഹ്റൈൻ പാർലമെന്റ് അംഗവുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരേണ്ട പ്രവാസികൾക്ക് മതിയായ യാത്രാ സൗകര്യം ഇല്ലാത്തതും ഉള്ളവയ്ക്ക് അമിതമായ യാത്ര നിരക്ക് നൽകേണ്ടിയും വരുന്ന സാഹചര്യത്തിൽ പ്രശ്നം നാട്ടിലെയും ബഹ്റൈനിലെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായി സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികൾ ബഹ്റൈൻ പാർലമെന്റ് അംഗം അഹ്മദ് യൂസഫ് അബ്ദുൽ ഖാദർ മുഹമ്മദ് അൻസാരിയുമായി കൂടിക്കാഴ്ച നടത്തി.
യാത്ര വിഷയം അനുഭാവ പൂർവ്വം പരിഗണിക്കാമെന്നും ബന്ധപ്പെട്ട മന്ത്രിയുമായും ഗൾഫ് എയർ ബോർഡ് പ്രതിനി ധികളുമായും സംസാരിക്കാ മെന്ന് അദ്ദേഹം ഉറപ്പുനൽകി. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ അബ്ദുൽ
മജീദ് തണൽ, എക്സിക്യട്ടീവ് അംഗം ഫസൽ റഹ്മാൻ പൊന്നാനി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.