പടവ് കുടുംബവേദി യാത്രയയപ്പ് നൽകി

മനാമ: 31 വർഷത്തെ ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പടവ് കുടുംബവേദി ട്രഷറെർ അസീസ് ഖാനും ഭാര്യ ബിൽകിസ് ബീഗത്തിനും കൂട്ടായമ ഓൺലൈനിലൂടെ യാത്ര അയപ്പ് നൽകി.
രക്ഷാധികാരികൾ ഷംസ് കൊച്ചിനും, ഉമ്മർ പനായികുളവും ചേർന്ന് മെമ്മന്റോയും പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിന്റെ സ്നേഹോപഹാരവും നൽകി. നിയാസ് ആലുവ, ഷിബു പത്തനംതിട്ട നൗഷാദ് മഞ്ഞപ്പാറ, ഹകീം പാലക്കാട്, റാസിൻ ഖാൻ, ബൈജു മാത്യു, അഷ്‌റഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ് എന്നിവർ സംസാരിച്ചു.