അജീന്ദ്രന്റെ കുടുംബത്തിന് കേരളീയ സമാജം സഹായധനം കൈമാറി

മനാമ: ബഹ്‌റൈനിൽ വച്ചു കോവിഡ് ബാധിച്ചു മരിച്ച ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ബഹ്‌റൈൻ കേരളീയ സമാജം നൽകുന്ന ഒരു ലക്ഷം രൂപയുടെ സഹായധനം സ്ഥലം എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
കോവിഡ് മൂലം മരിച്ച ബഹ്‌റൈൻ നിവാസികളായ പത്തോളം മലയാളികളുടെ കുടുംബങ്ങൾക്കാണ് സമാജം ഓരോ ലക്ഷം രൂപ ഇതിനകം കൈമാറിയത്.