എസ്.പി.ബിയുടെ നിര്യാണത്തിൽ വിതുന്പി ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ


മനാമ: പ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണ്യത്തിന്‍റെ നിര്യാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ ആഗാധമായ ദുഃഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാപ്രതിഭ എന്നതിലുപരി മഹാനായ മനുഷ്യൻ ആയിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ രണ്ടായിരത്തി പതിനെട്ടിലെ ഇന്ത്യൻ ഐക്കൺ 2018 അഭിമാനപൂര്‍വ്വം എസ്.പിക്ക് നല്‍കാനായത് കലാ സാംസ്കാരിക പ്രവര്‍ത്തനരംഗത്തെ അഭിമാന നേട്ടമായി കരുതുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

അവാര്‍ഡ് സ്വീകരിക്കാൻ ബഹ്‌റൈനിൽ എത്തിയപ്പോൾ തിരിച്ചു പോകുന്പോൾ അവാര്‍ഡായി കൊടുത്ത മൊമെന്‍റോ പ്രത്യേകം ചോദിച്ചു വാങ്ങിയതും ഇത് സ്നേഹം കൊണ്ടുള്ള അവാര്‍ഡാണെന്ന് പറഞ്ഞതും അവാര്‍ഡ് തുക വാങ്ങാന്‍ വൈമനസ്സ്യം കാണിച്ചപ്പോള്‍ ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം അവാര്‍ഡ് തുക അദ്ദേഹത്തിന്‍റെ പേരിലുള്ള ചാരിറ്റി വിങ്ങിന് അയച്ചുകൊടുക്കാന്‍ പറഞ്ഞതും കണ്ണീരോടെയല്ലാതെ ഓര്‍ക്കാനാവില്ലെന്നും ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എബ്രഹാം ജോണ്‍, എഫ്.എം .ഫൈസൽ' ജഗത് കൃ ഷ്ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed