ബോധവത്കരണം തുടർന്ന് ഐ.സി.ആർ.എഫ്

മനാമ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബഹ്റൈനിലെ ബൊഹ്റ സമൂഹത്തിന്റെ സഹകരണത്തോടെ വേനൽക്കാല ബോധവത്കരണ പരിപാടികളുടെ ഭാഗമായി 160ഓളം തൊഴിലാളികൾക്ക് കുടിവെള്ളവും പഴവും വിതരണം ചെയ്തു. ഹമലയിലെ വില്ലപ്രൊജക്ട് വർക്ക് സൈറ്റിലെ തൊഴിലാളികൾക്കാണ് ഇത് വിതരണം ചെയ്തത്.
കോവിഡ് 19നെ നേരിടാനായുള്ള മാർഗനിർദേശങ്ങൾ നൽകുന്ന ഫ്ളെയറുകളും, ഫെയ്സ് മാസ്കുകളും, ആന്റി ബാക്ടീരിയൽ സോപ്പുകളും ഐ.സി.ആർ.എഫ് വളണ്ടിയർമാർ ഇവിടെയുള്ളവർക്ക് നൽകി.
ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വഞ്ചേർസ് കൺവീനർ സുധീർ തിരുനിലത്ത്, വളണ്ടിയർമാരായ പവിത്രൻ നീലേശ്വരം, മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.