മുൻ ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ: മുപ്പത് വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ മുണ്ടേരി സ്വദേശി കരീം മുണ്ടേരി നാട്ടിൽ ഹൃദയാഘാതം കാരണം നിര്യതാനായി. സമസ്തയുടെയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. മുഴുവൻ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി വീടുകളിലും മറ്റും മയത്ത് നിസ്കാരങ്ങളും പ്രത്യേക പ്രാർത്ഥനയും നടത്തണമെന്ന് സമസ്ത ബഹ്റൈൻ, കെ.എം.സിസി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കെ.എം.സി.സി ബഹ്‌റൈൻ ഹൂറ ഗുദൈബിയ മുൻ വൈസ് പ്രസിഡണ്ടായിരുന്ന കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.