സമസ്ത ദാറുൽ ഉലൂം മദ്രസ ഫോട്ടോ മത്സരം സംഘടിപ്പിച്ചു

മനാമ: സമസ്ത ബഹ്റൈൻ ഉമുൽഹസം ഏരിയ ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു. സമസ്ത ഉമൽഹസം ഏരിയ കോർഡിനേറ്ററും സ്വദർ ഉസ്താദും ആയ സകരിയ ദാരിമ മത്സരം നിയന്ത്രിച്ചു. ആവേശകരമായ മത്സരത്തിൽ അശസ് അലി ഒന്നാം സ്ഥാനവും, ഫാത്തിമ സഹ്റ രണ്ടാം സ്ഥാനവും, മെഹ്ഫിൻ ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.