ബി­.കെ­.എസ്‌.എഫ്‌ ഓണപ്പാ­ട്ട്‌ മത്­സരം: ഒന്നാം സ്ഥാ­നം ആദി­ത്തി­നും ആദ്യക്കും


മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരം 2020ൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിത്ത്‌ എസ്.‌ മേനോനും ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ സീനിയർ വിഭാഗത്തിൽ വിമിത സനീഷും നിത്യ റോഷിത്തും ജൂനിയർ വിഭാഗത്തിൽ ദിൽഷ മരിയ ജോജിയും തൃഷ്ണയും യഥക്രമം നേടി. 

ഫേസ്ബുക്ക്‌ ഓൺലൈൻ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ ധനലക്ഷ്മിക്കും ദിയ കൃഷ്ണക്കും ലഭിച്ചു. അന്പിളികുട്ടൻ, രാജീവ്‌ വെള്ളിക്കോത്ത്‌, നിധി എസ്‌ മേനോൻ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ പാനലാണ്‌ വിജയികളെ തെരഞ്ഞെടുത്തത്‌. വിജയികളെ ബി.കെ.എസ്‌.എഫ്‌ ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed