രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിന് മതേതരത്വം അനിവാര്യം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മനാമ: രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് മതേതരത്വം നിലനിൽക്കേണ്ടത് അഭിവാജ്യ ഘടകം ആണെന്ന് എസ്.ഡി.പിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നനു അദ്ദേഹം. ബഹ്‌റൈൻ മുൻ പ്രവാസിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഇ.പി അനിൽ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സോഷ്യൽ ഫോറം കേരള േസ്റ്ററ്റ് ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് നിയന്ത്രിച്ച വെബ്ബിനാറിൽ കേരള േസ്റ്ററ്റ് പ്രസിഡണ്ട് അലിഅക്ബർ അദ്ധ്യക്ഷൻ ആയിരുന്നു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി സെക്രട്ടറി യുസുഫ് അലി സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ച വെബ്ബിനാർ ഇൽ ജോയിന്റ് സെക്രട്ടറി റംഷി വയനാട് സ്വാഗതവും ഹൂറ ബ്രാഞ്ച് സെക്രട്ടറി അമീർ പയ്യോളി നന്ദിയും പറഞ്ഞു.