പടവിൻ പൊന്നോണത്തിലെ കേരള ഫാഷൻ ഷോ വിജയികളെ പ്രഖ്യാപിച്ചു; മുഹമ്മദ് സയ്യിദിന് ഒന്നാം സ്ഥാനം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക സംഘടനയായ പടവ് കുടുംബവേദി സംഘടിപ്പിച്ച 'പടവിൻ പൊന്നോണം 2026' ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കേരള ഫാഷൻ ഷോയിലെ വിജയികളെ പ്രഖ്യാപിച്ചു. ആവേശകരമായ മത്സരത്തിൽ മുഹമ്മദ് സയ്യിദ് ഒന്നാം സമ്മാനത്തിന് അർഹനായി.
ഫാത്തിമ സലീം, റയാ റസീൻ എന്നിവർ രണ്ടാം സമ്മാനം പങ്കിട്ടപ്പോൾ നാദാ ഫാത്തിമ മൂന്നാം സമ്മാനം കരസ്ഥമാക്കി. കേരളീയ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വേഷവിധാനങ്ങളണിഞ്ഞ് വേദിയിലെത്തിയ കുരുന്നുകളുടെ സജീവ പങ്കാളിത്തം ഫാഷൻ ഷോയ്ക്ക് നിറപ്പകിട്ടേകി.
ഷംന അബ്ദുൽ സലീം, ഹസ്ന പള്ളിക്കരിക്കത്ത്, അസ്ന സലീം എന്നിവരാണ് വിധികർത്താക്കളായി മത്സരങ്ങൾ വിലയിരുത്തിയത്.
zszfs

