ഐസിഎഫ് സൽമാബാദ് മദ്രസ ഫെസ്റ്റ് സമാപിച്ചു; പൊതുപരീക്ഷകളിൽ തിളങ്ങിയ വിദ്യാർഥികളെ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ICF) സൽമാബാദ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ വിദ്യാർഥികളുടെ കലാ മത്സരങ്ങളായ 'ഇന്റർ മദ്റസ ഫെസ്റ്റ് '26' വിജയകരമായി സമാപിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കഥ പറയൽ, ബുർദ ആലാപനം, ദഫ്മുട്ട് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു.

സൽമാബാദ് മദ്രസ ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് അബ്ദു റഹീം സഖാഫി അധ്യക്ഷത വഹിച്ചു. ഐസിഎഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം ബദറുദ്ദീൻ, വി.പി.കെ. മുഹമ്മദ്, സിദ്ദീഖ് കോട്ടക്കൽ, അബ്ദു റഹീം താനൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

article-image

ശഫീഖ് മുസ്ല്യാർ, ഷാജഹാൻ കെ.ബി, അമീറലി ആലുവ, അർഷദ് ഹാജി, ലത്തീഫ് അൽ ഫനാർ, ഹലീൽ, ഫൈസൽ എഫ്.എം, അബ്ദുൽ ഖാദർ കെ.ബി, സിദ്ദീഖ് മാഗ്ലൂർ, നൗഷാദ്, അൻസാർ ആലുവ, റഊഫ് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ പൊതുപരീക്ഷയിലും എസ്എസ്എസ്എൽ (SSSL) പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. സ്വാഗത സംഘം ഭാരവാഹികളായ ഇസ്ഹാഖ് വലപ്പാട്, ഫസൽ കോട്ടക്കൽ, ഷൗക്കത്ത്, ശിഹാബ് രണ്ടത്താണി, ഫുസൈൽ, മനാഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുള്ള രണ്ടത്താണി സ്വാഗതവും അഷ്റഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed