ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ അക്കാദമിക നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂളിൽ 2025–2026 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച സീനിയർ വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. ഒക്ടോബർ 22 വ്യാഴാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഭദ്രദീപം തെളിയിച്ചു. 

സെക്രട്ടറി വി. രാജപാണ്ട്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് വിഭാഗം അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക വിഭാഗം അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്‌സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ രാജേഷ് നായർ, റെജി വർഗീസ്, ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സംബന്ധിച്ചു.

article-image

സിബിഎസ്ഇ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം നേടുകയും 'പ്രിൻസിപ്പൽസ് മെറിറ്റ് ലിസ്റ്റിൽ' ഇടം നേടുകയും ചെയ്ത വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസിൽ 97.6 ശതമാനം മാർക്ക് നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, പത്താം ക്ലാസിൽ 99.6 ശതമാനം മാർക്ക് നേടിയ ഹർഷ് ബാബർവാൾ എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

article-image

വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പുറത്തിറക്കുന്ന 'ടൈഡിംഗ്സ്' അക്കാദമിക വാർത്താപത്രികയുടെ പ്രകാശനം സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി.യുടെ സാന്നിധ്യത്തിൽ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ സ്ഥിരോത്സാഹത്തെയും അച്ചടക്കത്തെയും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ പ്രശംസിച്ചു.

പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡിയൻ നന്ദിയും പറഞ്ഞു. അക്കാദമിക വിഭാഗം അംഗം രഞ്ജിനി മോഹൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ദേവ നന്ദ രാജേഷ്, റോഷൻ ലൂയിസ്, സുശീൽ കല്യാൺ രവി, കീർത്തന ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

article-image

zzf

You might also like

  • Lulu Exchange
  • Straight Forward

Most Viewed