സാംസ ബഹ്‌റൈൻ ഓണം−ഈദ് ആഘോ­ഷി­ച്ചു­


മനാമ:  അത്തം മുതൽ തിരുവോണം വരെ 10 ദിവസം ഓൺലൈനായി ഓണം − ഈദ് ആഘോഷം നടത്തിയതായി ബഹ്റൈനിലെ സാംസ ഭാരവാഹികൾ അറിയിച്ചു. ശ്രാവണപ്പുലരി 2020 എന്ന പേരിൽ സാംസ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വീഡിയോയിൽ പകർത്തി സംഘടനാ  ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും പോസ്റ്റ്‌ ചെയ്യുകയാണുണ്ടായത്.  കേരള സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് തുടങ്ങി ബഹ്‌റൈൻ സമൂഹത്തിലെ നിരവധി പ്രമുഖരും സാംസയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും  ആശംസകൾ അറിയിച്ചു.  

ബാലവേദിയും, വനിതാവേദിയും അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾക്ക് പുറമെ  ഗാനമേള, മിമിക്രി, ടിക് ടോക്, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്,  സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, ഒപ്പന, പ്രാചീന കലാരൂപമായ പരുന്താട്ടം എന്നിങ്ങനെ നിരവധി പരിപാടികളാണ് ശ്രാവണം 2020ൽ അവതരിപ്പിക്കപ്പെട്ടത്.  സാംസ ജനറൽ സെക്രട്ടറി റിയാസ് കല്ലന്പലം സ്വാഗതം ആശംസിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജിജോ ജോർജ് നിർവഹിച്ചു. പ്രോഗ്രാം കൺവീനർ എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കലായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed