വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ കൈമാറി

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഇന്ത്യൻ സ്കൂളിന് 18 ലാപ്ടോപ്പ് കന്പ്യൂട്ടറുകൾ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. സാന്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്ധ്യാർത്ഥികൾ ഓൺലൈൻ ക്ലാസിന് ഉപയോഗിക്കാനാണ് ഈ ലാപ്ടോപ്പുകൾ സംഭാവനയായി നൽകിയത്. ഇത് ആദ്യഘട്ടമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കുമെന്നും ഐൽഎ ഭാരവാഹികൾ അറിയിച്ചു.
ഐൽഎ പ്രസിഡണ്ട് റീന ശ്രീധർ ലാപ്ടോപ്പുകൾ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന് കൈമാറി. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ഐഎൽഎ വൈസ് പ്രസിഡണ്ട് ശാരദ അജിത്ത്, ഐഎൽഎ ജനറൽ സെക്രട്ടറി തൃപ്തി ദേശായി, ഇന്ത്യൻ സ്കൂൾ നിർവാഹക സമിതി അംഗങ്ങൾ എന്നിവർ
ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ ബഹ്റൈനി വിദ്യാർത്ഥികൾക്കും സമാനമായ തരത്തിൽ ലാപ്ടോപ്പുകൾ നൽകിയതായി പദ്ധതിയുടെ കോർഡിനേറ്ററും, ഐഎൽഎ വൈസ് പ്രസിഡണ്ടുമായ ശാരദ അജിത്ത് അറിയിച്ചു. പദ്ധതിയുമായിസഹകരിക്കാൻ താത്പര്യമുള്ളവർക്ക് ഇവരുമായി 38872702 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.