കങ്കണ റണൗത്തിന് വൈ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണാ റണൗത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മഹാരാഷ്ട്രയെ പാകിസ്ഥാനുമായി സാമ്യപ്പെടുത്തിയുള്ള താരത്തിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ സംഘത്തിലുണ്ട്. മഹാരാഷ്ട്ര സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ സപ്റ്റംബർ ഒൻപതിന് കങ്കണ മഹാരാഷ്ട്രയിൽ വരുന്നുണ്ട്. കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷിക്കുന്നുവെന്ന് കങ്കണ പ്രതികരിച്ചു.