സാംസ ബഹ്‌റൈൻ സ്വാതന്ത്ര്യ ദിന അനുസ്മരണം നടത്തി
മനാമ: സാംസ ബഹ്‌റൈൻ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന അനുസ്മരണം നടത്തി. ഗ്രൂപ്പ് അംഗങ്ങൾ ഓൺലൈൻ മീറ്റിംഗ് നടത്തി. സ്വാതന്ത്ര്യ ദിന സന്ദേശം പ്രമുഖ സാമൂഹിക പ്രവർത്തകനായ ഡോക്ടർ ബാബു രാമചന്ദ്രൻ കൈമാറി. പ്രസിഡന്റ് ജിജോ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജനറൽ സെക്രട്ടറി റിയാസ് കല്ലന്പലം സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് നിർമല ജേക്കബ്, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ വത്സരാജ് ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ വനിതാ വേദി പ്രസിഡന്റ് സിതാര സെക്രട്ടറി, അന്പിളി കൂടാതെ മറ്റ് അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വനിതാ വേദി അംഗങ്ങൾ ആലപിച്ച ദേശഭക്തി ഗാനം ദേശീയ ഗാനം എന്നിവക്ക് ശേഷം മെന്പർഷിപ് സെക്രട്ടറി മനീഷ് നന്ദി പ്രകാശിപ്പിച്ചു.

