എട്ട് പുതിയ ഇ സേവനങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം


മനാമ: ബഹ്റൈൻ അഭ്യന്തര മന്ത്രാലയം കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകൈയെടുത്ത് എട്ട് പുതിയ ഇ സർവ്വീസുകൾ കൂടി പുറത്തിറക്കി. നിലവിൽ 76 സേവനങ്ങളാണ് ഓൺലൈനിലൂടെ ആഭ്യന്തര മന്ത്രാലയം പൊതുസമൂഹത്തിന് നൽകിവരുന്നത്. ഇൻഫർമേഷൻ ആന്റ് ഇ ഗവൺമെന്റ് അതോറിറ്റിയുടെയും പാസ്പോർട്ട് സേവന വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഗുഡ് കണ്ടക്ട് സർട്ടിഫിക്കേറ്റ് നൽകൽ, വിസാ എക്സ്റ്റൻഷൻ, വിസാ അപേക്ഷകളെ പറ്റിയുള്ള വിവരങ്ങൾ, കസ്റ്റംസ് ഫീസ് അടക്കൽ, ട്രാഫിക്ക് കേസുകളെ പറ്റി അറിയാനുള്ള സംവിധാനം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed