അവധി ദിനങ്ങളിലും കനത്ത ജാഗ്രതയിൽ ബഹ്റൈൻ; പരിശോധനകൾ ശക്തമാക്കി അധികൃതർ


മനാമ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ പൗരൻമാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയ അധികൃതർ കർശനമായ ജാഗ്രതയാണ് പുലർത്തുന്നത്. രാജ്യതലസ്ഥാനമായ മനാമയിലടക്കം നിരവധി ഇടങ്ങളിൽ പോലീസ് പെട്രോളിങ്ങ് നടത്തുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതരും പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അവധി ദിനങ്ങളിൽ ഉണ്ടായത് പോലെ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനാണ് അധികൃതർ പ്രധാനമായും ശ്രദ്ധിക്കുന്നത്. കഴിഞ്ഞ തവണ ആയിരത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് മരണങ്ങൾ ഉണ്ടാകാത്തതും രോഗമുക്തി നിരക്ക് വർദ്ധിച്ചതും പ്രതീക്ഷയ്ക്ക് വകനൽകുന്നുണ്ട്. അവധിയായിട്ട് പോലും പൊതുവെ റോഡുകളിൽ ഗതാഗതം കുറവാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed