പന്ത്രണ്ടാം സമ്മർ ഫെസ്റ്റിവലിന് തുടക്കമായി
മനാമ: കഴിഞ്ഞ പതിനൊന്ന് വർഷമായി രാജ്യത്ത് വേനൽകാലത്ത് നടന്നുവന്നിരുന്ന സമ്മർ ഫെസ്റ്റിവലിന് കോവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ തുടക്കും. ടുഗതദർ വെർച്വലി എന്ന പേരിൽ ഓൺലൈനിലൂടെയും ടെലിവിഷനിലൂടെയുമാണ് ഇത്തവണ സമ്മർ ഫെസ്റ്റിവൽ നടക്കുന്നത്. ബഹ്റൈൻ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടക്കുന്ന വിവിധ വിനോദപരിപാടികളുടെ ഉദ്ഘാടനം ബഹ്റൈൻ മ്യൂസിയത്തിന്റെ അങ്കണത്തിൽ വെച്ചാണ് നടന്നത്. ഉദ്ഘാടന ദിവസമായ ഇന്നലെ ഇസ്മായിൽ ദവാസ് ബാൻഡ് ബഹ്റൈനി സംഗീതം അവതരിപ്പിച്ചു. ബഹ്റൈൻ ടിവിയിലും, സാംസ്കാരിക വകുപ്പിന്റെ യുട്യൂബ് ചാനലിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്തു. ആഗസ്ത് 31 വരെയാണ് സമ്മർ ഫെസ്റ്റിവൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.bahrainsummer.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.



