വോയ്സ് ഓഫ് മാന്പ ചാർട്ടേർഡ് വിമാന സേവനം നടത്തി


മനാമ: വോയ്സ് ഓഫ് മാന്പ ബഹ്റൈൻ ചാപ്റ്റർ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് 171 യാത്രക്കാരെ ഉൾപ്പെടുത്തി കോഴിക്കോടേക്ക് ഗൾഫ് എയർ ചാർട്ടേർഡ് വിമാനസേവനം നടത്തി. വോയ്സ് ഓഫ് മാന്പ പ്രവർത്തകരായ സിറാജ് മാന്പ, റഹൂഫ് തൈക്കണ്ടി, ശറഫൂദ്ദീൻ തൈക്കണ്ടി, വഹീദ് തൈക്കണ്ടി, ഇക്ബാൽ ചെട്ടിയാരത്ത്, ശഹീദ്, നവാസ്, ശിഹാബ് തുടങ്ങിയവർ യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ നൽകി. യാത്രക്കാർക്ക് വേണ്ട ഫുഡ് കിറ്റും സംഘാടകർ നൽകി. ഉദ്യമത്തിന് പിന്തുണയേകിയ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, റിയാ ട്രാവൽസ് മാനേജിങ്ങ് ഡയറക്ടർ അഷ്റഫ് കക്കണ്ടി എന്നിവർക്കുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed