തേർസ്റ്റ് ഖൊഞ്ചേഴ്സ് സംഘടിപ്പിച്ച് ഐസിആർഎഫ് ബഹ്റൈൻ
മനാമ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന തേർസ്റ്റ് ഖൊഞ്ചേഴ്സ് എന്ന പേരിൽ വേനൽകാല ബോധവത്കരണ പരിപാടി തുടരുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം അസ്കറിൽ ഉള്ള ആമസോൺ അസ്‌കർ സബ് േസ്റ്റഷൻ വർക്ക് സൈറ്റിൽ 140 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും കൂടാതെ ഈദ് പ്രമാണിച്ച് ഉച്ച ഭക്ഷണ പൊതികളും ഇവർ വിതരണം ചെയ്തു.
കോവിഡ്−19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളൈയറുകൾ, ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ, എസ്ടിസി കന്പനി സ്പോൺസർ ചെയ്ത സൗജന്യ പ്രീപെയ്ഡ് സിം കാർഡുകളും എന്നിവയും ഇവിടെ ഐസിആർഎഫ് വോളണ്ടിയർമാർ വിതരണം ചെയ്തു. ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, വോളണ്ടിയർമാരായ ക്ലിഫോർഡ് കൊറിയ, സുനിൽ കുമാർ, മുരളീകൃഷ്ണൻ, നാസ്സർ മഞ്ചേരി, പവിത്രൻ നീലേശ്വരം എന്നിവരോടൊപ്പം എസ്.ടി.സി മാർക്കറ്റിംഗ് മാനേജർ ശ്രീലേഷ് പവാറും പരിപാടിയിൽ പങ്കെടുത്തു.



