വിജ്ഞാനപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു.


മനാമ 

ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം, സൂറ അൽ ഹശ്ർ ആസ്പദമാക്കി നടത്തിയ വിജ്ഞാനപരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. സോനാ സക്കരിയ ഒന്നാം സ്ഥാനവും സുബൈദ മുഹമ്മദലി രണ്ടാം സ്ഥാനവും നജ് മ സാദിഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ വർഷവും വിവിധ ഖുർആൻ അധ്യായങ്ങളിൽ വിജ്ഞാനപരീക്ഷ നടത്തിവരാറുണ്ട്. സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ അടിസ്ഥാനപ്പെടുത്തിയായിരുന്നു വിജ്ഞാനപരീക്ഷ നടത്തിയത്. പരീക്ഷയിൽ പങ്കെടുത്ത പതിനാറ് പേർക്ക് എ പ്ലസും,  ഇരുപത്തിയൊന്പത് പേർ ഡിസ്റ്റിംഗ്ഷനും പന്ത്രണ്ട് പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.പരീക്ഷയിൽ പങ്കെടുത്തവരെ ദാറുൽ ഈമാൻ കേരളവിഭാഗം അധ്യക്ഷൻ ജമാൽ നദ് വി, വിദ്യാഭ്യാസവിഭാഗം സെക്രട്ടറി ഇ.കെ. സലീം എന്നിവർ അഭിനന്ദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed