സ്വപ്നയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ബഹ്റൈൻ ഓഐസിസി നേതാവിന്റെ ചിത്രം


മനാമ 

കേരളത്തിലെ സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിലായ സ്വപ്ന സുരേഷാണെന്ന രീതിയിൽ ബഹ്റൈൻ പ്രവാസിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വിവാദമായി. ബഹ്റൈനിലെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ വനിതാവിഭാഗത്തിൽ സജീവമായി പ്രവർത്തിക്കുന്ന വടകര സ്വദേശി ഷീജ നടരാജ് മുസ്ലീം ലീഗ് അദ്ധ്യക്ഷനായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ 2016ൽ ബഹ്റൈനിലെത്തിയപ്പോൾ എടുത്ത ചിത്രമാണ് സൈബർ ഇടങ്ങളിൽ സ്വപ്ന സുരേഷിന്റേതായി വന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഷീജ നടരാജ് തന്നെ തന്റെ ഫേസ് ബുക്ക് വാളിൽ പ്രതിക്ഷേധവുമായി രംഗത്തെത്തുകയും നിയമ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ബഹ്റൈനിലെ ഓഐസിസി ഭാരവാഹികളും ഇതിനെതിരെ പ്രസ്താവന നടത്തിയിട്ടുണ്ട്. പൊതുപ്രവർത്തകരെ ഇങ്ങിനെ അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഓഐസിസി ആവശ്യപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം പോലെയുള്ള കൂട്ടായ്മകളിലും ഷീജ നടരാജ് സജീവ സാന്നിദ്ധ്യമാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed