അബുദാബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കൽ പുനഃരാരംഭിക്കുന്നു
അബുദാബി: അബുദാബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കൽ പുനഃരാരംഭിക്കുന്നു. അബുദാബിയിലെയും അൽ ഐനിലെയും ബിഎൽഎസ് ഇന്‍റർനാഷണൽ സെന്‍ററുകളിൽ പാസ്പോർട്ട് പുതുക്കലിന് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുന്നതായി എംബസി വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 15 മുതലാണ് പാസ്പോർട്ട് പുതുക്കൽ പുനഃരാരംഭിക്കുന്നത്. അതേസമയം 60 വയസ്സിന് മുകളിലുള്ളവർ, 12 വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവർ സെന്‍ററുകളിൽ ഹാജരാകേണ്ടതില്ല. ബിഎൽഎസ് സെന്‍ററുകൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കുതയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും എംബസി അറിയിച്ചു.

