ബഹ്റിറൈൻ കേരളീയ സമാജം സൗജന്യ വിമാന സെർവീസ് ജൂലൈ മധ്യത്തോടെ
മനാമ
കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഉണ്ടായ തൊഴിൽ നഷ്ടങ്ങളും രോഗഭീതിയും സാന്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ നിരവധി സഹജീവികളാണ് നാട്ടിലേക്ക് തിരിച്ച് പോവാൻ ആഗ്രഹിക്കുന്നതെന്നും, ഇത് കണക്കിലെടുത്ത് സാന്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് മാത്രം യാത്ര മുടങ്ങിയിരിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ബഹ്ൈറൻ കേരളീയ സമാജം ആരംഭിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. നിർധനരും അർഹരുമായ ആളുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവരായിക്കും സൗജന്യ വിമാനയാത്രാ പദ്ധതിയിലൂടെ നാട്ടിലെത്തുക. ജൂലായ് മാസം മധ്യത്തിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുകയെന്നും പത്രകുറിപ്പിൽ പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. രണ്ടാംഘട്ട ചാർട്ടേർഡ് വിമാനസേവനത്തിൽ അഞ്ച് വിമാനങ്ങൾക്കായി യാത്രായാത്രാനുമതിക്കായുള്ള അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും ഇവർ അറിയിച്ചു.

