ഖുർആൻ സമ്മേളനം നവംബർ 6-ന്; പോസ്റ്റർ പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം വിസ്ഡം ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടന്നു.
മുഹറഖ് ഹാലത്ത് ബു മാഹർ ഹാളിൽ നവംബർ 6 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കാണ് മഹാസമ്മേളനം നടക്കുന്നത്. അൽ ഹിദായ സെന്റർ മേധാവി ഷെയ്ഖ് സലാഹ് ബു ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്യും. വിശാലമായ പാർക്കിംഗ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഹാളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 32331414, 66358213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfdsf

