മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ 

ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന കണ്ണൂർ ചെറുകുന്ന് സ്വദേശി രവീന്ദ്രൻ നന്പ്യാർ (67 വയസ്) നാട്ടിൽ മരണപ്പെട്ടു. സൂപ്പർ എക്സ്പ്രസ് കാർഗോയിലെ ജീവനക്കാരനായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം അസിസ്റ്റന്റ് ട്രഷറർ, മെന്പർഷിപ് സെക്രട്ടറി, ലൈബ്രെറിയൻ, സൂര്യ കൾച്ചറൽ അസോസിയേഷന്റെ സ്ഥാപകാംഗം, ട്രെഷറർ എന്നീ നിലകളിൽ ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. നാട്ടിൽ അധ്യാപകനായിരുന്ന അദ്ദേഹം സമാജത്തിലെ ലാബ്രറിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു. അവിവാഹിതനാണ്. നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം, ബഹ്‌റൈൻ സൂര്യ കൾച്ചറൽ അസോസിയയേഷൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed