സംസ്കൃതി ബഹ്‌റൈൻ യോഗ ദിനം ആഘോഷിച്ചു
മനാമ
സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗ ദിനം ആഘോഷിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് വിശിഷ്ടാതിഥി ആയിരുന്നു. 500ഓളം പേരാണ് ഓൺലൈനിലൂടെ ആഘോഷപരിപാടികളിൽ പങ്കെടുത്തത്. യോഗ പരിശീലകൻ രുദ്രേഷ് കുമാർ സിംഗ് യോഗാഭ്യാസരീതികൾ പരിപാടിയിലുണ്ടായിരുന്നവർക്ക് പരിശീലിപ്പിച്ചു. സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി പ്രവീൺ നായർ, ഈവന്റ് കോഓർഡിനേറ്റർ ഓം പ്രകാശ് ശർമ്മ, ജോയിന്റ് കോഓർഡിനേറ്റർമാരായ പങ്കജ് മാലിക്, അനിൽ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

