പോലീസ് നടപടിയിൽ പ്രതിഷേധിച്ചു
മനാമ: കോവിഡ് 19ന്റെ ദുരിതത്തിൽ പെട്ട് ജോലി നഷ്ടപ്പെട്ടും മറ്റ് പ്രയാസങ്ങൾ കൊണ്ടും ജന്മനാട്ടിലേക്ക് പോയ പ്രവാസികൾക്കുള്ള സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട് കുരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദിനും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയും കേസെടുത്ത പിണറായി സർക്കാറിന്റെ കാടത്ത നയത്തിനെതിരെ ബഹ്‌റൈൻ കെ.എം.സി.സി ബാലുശ്ശേരി മണ്ധലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മണ്ധലം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കിനാലൂരിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻകോയ പുനത്ത് മുഖ്യ പ്രഭാഷണം നടത്തി. റസാക്ക് കായണ്ണ സ്വാഗതവും സാഹിർ ഉള്ളേരി നന്ദിയും പറഞ്ഞു.

