ഇന്ത്യ-ചൈന സംഘർഷത്തിന്റെ കഥ പറഞ്ഞ് ‘ബ്രിഡ്‌ജ് ഓൺ ഗാൽവൻ’
ഇന്ത്യ-ചൈന സംഘർഷങ്ങളുടെ ചരിത്രവും ഗാൽവൻ പാലത്തിന്റെ നിർമ്മാണവും പ്രമേയമാക്കി മേജർ രവി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. ‘ബ്രിഡ്‌ജ് ഓഫ് ഗാൽവൻ’ എന്ന പേരിൽ നിർമ്മിക്കുന്ന ചിത്രത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുളള താരങ്ങളെയും ഉൾപ്പെടുത്തി മുഴുവൻ ഇന്ത്യയുമായും ബന്ധമുളള തരത്തിലാകും ചിത്രം നിർമ്മിക്കുക.
മുൻകാലങ്ങളിൽ ഇന്ത്യയും ചൈനയുമായി നടന്ന സംഘർഷങ്ങളും അതിനെ മുൻകാല സർക്കാരുകൾ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും തുറന്നുകാട്ടും ഈ ചിത്രത്തിൽ. മതിയായ ആയുധം പോലും ഉപയോഗിക്കാൻ അനുവാദമില്ലാതെ മോശമായ അവസ്ഥയിലാണ് അതിർത്തിയിൽ അന്നെല്ലാം അവർ ജോലി നോക്കിയത്. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. 2021 ജനുവരിയിൽ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജർ രവി പറഞ്ഞു.

