ചാർട്ടേർഡ് വിമാന യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാകുന്നു


മനാമ 

ഗൾഫിൽ നിന്നും ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്കുള്ള യാത്ര ചെയ്യുന്നവർ ഇനി മുതൽ യാത്രയ്ക്കു മുമ്പേ 48 മണിക്കൂർ നേരത്തിനുള്ളിൽ കോവിഡ് ടെസ്റ്റ്‌ നടത്തി അതിന്റെ സർട്ടിഫിക്കറ്റ് കൂടി കൂടെ കരുതണം. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ജൂൺ 20 മുതൽക്കാണ് നടപ്പിൽ വരിക. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക്‌ തീരുമാനം ബാധകമല്ല.

അതേ സമയം ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യത യാത്രക്കാർക്ക് ഉണ്ടാക്കും എന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു.  ഇത് കാരണം പലർക്കും നാട്ടിൽ എത്താനും സാധിക്കില്ല. ബഹ്‌റൈനിൽ സ്വകാര്യ ആശുപത്രികളിൽ 8 മുതൽ 50 ദിനാർ വരെ ഈ പരിശോധനയ്ക്ക് ഫീസായി ഈടാക്കുന്നുണ്ട്. യാത്രക്ക് ടിക്കറ്റിനായി തന്നെ ഏറെ ബുദ്ധമുട്ടുന്നവർക്ക്‌ ഇത്‌ താങ്ങാൻ സാധിക്കില്ല. ഇതോടൊപ്പം യാത്രയ്ക്ക് മുമ്പേ  48 മണിക്കൂറിനുള്ളിൽ ഈ ടെസ്റ്റ്‌ നടത്തി അതിന്റെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല.

ഇതോടൊപ്പം യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത ആൾക്ക് 48 മണിക്കൂർ മുമ്പേ ഉള്ള പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയാൽ ചാർട്ടേർഡ് വിമാനത്തിൽ മറ്റൊരാളെ മാറ്റി എടുക്കാനും സാധിക്കില്ല. ആ നഷ്ടം ഒന്നുകിൽ ടിക്കറ്റ് എടുത്ത യാത്രക്കാരനോ,  ചാർട്ടേർഡ് വിമാനം ഏർപ്പാട് ചെയ്ത സംഘടനയോ സഹിക്കേണ്ടതായും വരും. മാത്രമല്ല, വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്ക്ഇ ങ്ങിനെയൊരു സെര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലയെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ആരോപണമുയരുന്നുണ്ട്. 

ഈ കാരണങ്ങൾ കൊണ്ട് തന്നെ തീരുമാനം മാറ്റണം എന്ന ആവശ്യം ശക്തമാവുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed